കുറഞ്ഞ വിലയില്‍ കിടിലന്‍ മൈലേജുമായി ടിവിഎസ് സ്‌പോര്‍ട്‌സ്

ന്യൂഡല്‍ഹി: കിടിലന്‍ മൈലേജുമായി ടി.വി.എസിന്റെ പുതിയ ബൈക്ക് വിപണിയിലെത്തി. ടി.വി.എസ് സ്‌പോര്‍ടസ് എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 100 സി.സി കരുത്തില്‍ എത്തുന്ന ബൈക്കിന് 36,880 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

ഇലക്ര്ടിക്ക് സ്റ്റാര്‍ട്ടോടു കൂടിയ ബൈക്കിന് അലുമിനിയം ഗ്രാബ് റെയില്‍, ക്രോം മഫല്‍ ഗാര്‍ഡ് എന്നിവയും പുതിയതായി സജ്ജീകരിച്ചിട്ടുണ്ട്. ടി.വി.എസിന്റെ ഡ്യൂറാലൈഫ് എന്‍ജിനിലാണ് ബൈക്ക് കുതിക്കുന്നത്. ഈ എഞ്ചിന്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതാണെന്നാണ് കമ്പനിയുടെ വിശദീകരണം.

ബജാജ് ഡിസ്‌കവര്‍, പ്ലാറ്റിന, ഹീറോ എച്ച്.എഫ് ഡോണ്‍ എന്നിവയോടാണ് ടി.വി.എസ് സ്‌പോര്‍ട് മത്സരിക്കുക. ചുവപ്പ്, കറുപ്പ്, വെളുപ്പ്, നീല, മെര്‍ക്കുറി ഗ്രേ എന്നിങ്ങനെ അഞ്ചുനിറങ്ങളില്‍ ബൈക്ക് ലഭ്യമാകും.

Top