തൃശൂർ: തൃശ്ശൂർ കുതിരാനിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മണ്ണുത്തി, വടക്കാഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ആണ് മരണം. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.