കുട്ടിച്ചായനും ഷൈനിയും പുരസ്കൃതരെന്ന് ഉടലിന്റെ സംവിധായകൻ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ തുടർന്നുണ്ടായ ചര്‍ച്ചകളില്‍ പ്രതികരണവുമായി ഉടല്‍ സിനിമയുടെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ രംഗത്ത്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ് ഉടൽ. ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തന്‍റെ ചിത്രം പുരസ്‍കാര നിര്‍ണ്ണയത്തില്‍ പങ്കെടുത്തിരുന്നുവെന്നും അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടോയെന്ന് ചോദിക്കരുതെന്നും രതീഷ് പറയുന്നു.

രതീഷിന്‍റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഉടല്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ശ്രീ ഗോകുലം മൂവീസ് തിയറ്ററുകളിലെത്തിച്ച ചിത്ര രണ്ടാം വാരത്തില്‍ തിയറ്ററുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ഇന്നലെയും ഇന്നുമായി ഒരുപാടു പേർ വിളിച്ച് ചോദിക്കുന്നത് കൊണ്ടു മാത്രമാണ് ഈ വിശദീകരണമെന്നാണ് രതീഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഉടൽ റിലീസായ അന്നു മുതൽ ഈ നിമിഷം വരെ ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ വലിയ പ്രതീക്ഷ ള്ളവാക്കി എന്നത് സത്യമാണെന്നും അവകാശവാദങ്ങൾ ഒന്നുമുയർത്തുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കി.

Top