കുട്ടിക്കടത്ത് അന്വേഷിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍

തിരുവനന്തപുരം: കേരളത്തിലേക്കുള്ള കുട്ടിക്കടത്ത് അന്വേഷിക്കണമെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. വര്‍ഷം അഞ്ഞൂറിലേറെ കുട്ടികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.

കേരളത്തിലേക്ക് കുട്ടികളെ അനധികൃതമായി എത്തിക്കുന്നത് ആവര്‍ത്തിക്കപ്പെടുകയാണ്. ഇവരെ എന്തിന് എത്തിക്കുന്നു, പിന്നീട് ഇവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതെല്ലാം സംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും സിബിഐ വ്യക്തമാക്കി.

അന്വേഷണത്തിന് തയാറെന്ന് വ്യക്തമാക്കിയ സിബിഐ, പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.

Top