കുട്ടികള്‍ക്കെതിരായ പീഡനം;ടി എന്‍ സീമ നിരാഹാരം ആരംഭിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ടി എന്‍ സീമയ്ക്ക് ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനത്തിനെതിരെ രാജ്യസഭാംഗമായ ടി എന്‍ സീമ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ടു വയസുള്ള പെണ്‍കുട്ടികളെ പോലും ക്രൂരമായ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നത് ഭരണകൂടം നിഷ്‌ക്രിയമായതിനാല്‍ ഡല്‍ഹിയില്‍ നിയമവാഴ്ച തകരാറിലാണ് പട്ടാപകല്‍ പോലും സ്ത്രീ പീഡനം പലയിടത്തും നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു എല്ലാ മഹിള സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ട വിഷയമാണിതെന്നും ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top