കുടുംബ പാര്‍ട്ടിക്കിടെ ബന്ധുവിനെ കുത്തി; ഡച്ച് ഫുട്‌ബോളറിന് തടവുശിക്ഷ

ന്ധുവിനെ കുത്തിയതിന് ഡച്ച് ഫുട്‌ബോളറിന് തടവുശിക്ഷ. നെതര്‍ലന്‍ഡ്‌സിന്റെ മുന്‍ രാജ്യാന്തര ഫുട്‌ബോളര്‍ ക്വിന്‍സി പ്രോംസിന് 18 മാസത്തേക്ക് കോടതി തടവിന് ശിക്ഷിച്ചു. റഷ്യന്‍ ക്ലബ് സ്പാര്‍ട്ടക് മോസ്‌കോ താരമായ ക്വിന്‍സി ഒരു കുടുംബ പാര്‍ട്ടിക്കിടെയാണ് ബന്ധുവിന്റെ കാലില്‍ കുത്തിയത്. 2020ലാണ് സംഭവം നടന്നത്.

31 കാരനായ താരം 50 മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനായി ബൂട്ടണിഞ്ഞു. ഏഴ് ഗോളുകളും താരം നേടി. 2020 യൂറോ കപ്പില്‍ കളിച്ച താരം 2021ല്‍ കൊവിഡ് കാരണം പുറത്തായി. പിന്നീട് ഇതുവരെ താരം ദേശീയ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. ഡച്ച് ഫുട്‌ബോള്‍ ക്ലബ് ട്വെന്റെയിലൂടെ ക്ലബ് കരിയ ആരംഭിച്ച താരം സ്പാര്‍ട്ടക് മോസ്‌കോ, സെവിയ്യ, അയാക്‌സ് എന്നീ ടീമുകളിലും കളിച്ചു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍, ഫോര്‍വേഡ് എന്നീ പൊസിഷനുകളിലാണ് താരം കളിച്ചിരുന്നത്.

Top