കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. സെവന്‍സ്, ട്രാഫിക്, ഓര്‍ഡിനറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. നവാഗതനായ രഘുരാം വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ചിത്രത്തില്‍ സഹോദരന്മാരായും കുഞ്ചാക്കോയും ആസിഫും അഭിനയിക്കുക. ഇവര്‍ കുട്ടികളായിരുന്നപ്പോള്‍ത്തന്നെ ഇവരുടെ മാതാപിതാക്കള്‍ മരിച്ചു പോയതാണ്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

എല്‍ ജെ ഫിലീം ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ഏപ്രിലോടെ കോഴിക്കോട്ട് നടക്കും. എം. സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

Top