കീര്‍ത്തി സുരേഷ് പിന്മാറി: പകരം കാജല്‍ ജീവയുടെ നായികയാകും

ഡീകെ സംവിധാനം ചെയ്യുന്ന കാവലൈ വേണ്ടം എന്ന സിനിമയില്‍ നിന്ന് മലയാള നടി കീര്‍ത്തി സുരേഷ് പിന്മാറി. കീര്‍ത്തിക്ക് പകരം തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളാണ് എത്തുക. ജീവയും ബോബി സിംഹയും നായകന്മാരാവുന്ന സിനിമയില്‍ നിക്കി ഗല്‍റാണിയാണ് മറ്റൊരു നായിക.

ഡേറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കീര്‍ത്തി ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ജീവയാണ് കാജലിന്റെ ജോഡി. ജീവയേയും കീര്‍ത്തിയേയും ഉള്‍പ്പെടുത്തി നേരത്തെ ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തിറക്കിയിരുന്നു.

Top