കിഴക്കന്‍ ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടിത്തം; 400 വീടുകള്‍ കത്തി നശിച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ മംഗോള്‍പുരിയിലെ ചേരിയില്‍ വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 400 ഓളം വീടുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആളപായമുണ്ടായതായി വിവരമില്ല.

പുലര്‍ച്ചെ രണ്ടു മണിയോടെ പ്ലാസ്റ്റിക് ഗോഡൗണിനു തീപിടിച്ചുവെന്നാണ് അഗ്‌നിശമനാസേനയ്ക്കു ലഭിച്ച ഫോണ്‍ സന്ദേശം.ഇതേത്തുടര്‍ന്നു 28 ഓളം അഗ്നിശമനസേനാ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുകയായിരുന്നു.

അതേസമയം, തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയാണോയെന്നും പരിശോധിക്കുന്നുണ്ട്. നേരത്തെയും ഡല്‍ഹിയില്‍ ചേരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ വന്‍നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Top