കില്ലിങ് വീരപ്പന്‍- രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമെത്തുന്നു

കാട്ടുകള്ളന്‍ വീരപ്പനെ കൊല ചെയ്ത ദൗത്യസേന തലവന്‍ കെ വിജയകുമാറിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് കില്ലിങ് വീരപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

വീരപ്പന്‍ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന്‍ ശിവ് രാജ്കുമാറാണ് സിനിമയില്‍ നായകനാകുന്നത്. എന്നാല്‍ വീരപ്പന്റെ വേഷമിടുന്നത് ആരാണെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്. കില്ലിങ് വീരപ്പന്റെ തിരക്കഥയുടെ അവസാന മിനുക്കു പണികള്‍ പുരോഗമിക്കുകയാണ്.

രാജ്കുമാറിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീരപ്പന്‍ തട്ടിക്കൊണ്ട് പോയ സംഭവമുള്‍പ്പടെ ചിത്രത്തിലും ഉണ്ടായേക്കുമെന്നാണ് സൂചന. തന്റെ സിനിമ വീരപ്പനെ കേന്ദ്രീകരിച്ചല്ല. മറിച്ച് അദ്ദേഹത്തെ കൊന്നയാളെ മുന്‍നിര്‍ത്തിയാണ് ഈ സിനിമയെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

Top