കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി പത്ത് എന്‍ട്രതുക്കുള്ളൈ ട്രെയിലര്‍

വിക്രം നായകനാകുന്ന പത്ത് എന്‍ട്രതുക്കുള്ളൈ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗോലിസോഡ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത വിജയ് മില്‍ട്ടണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സമാന്തയാണ് നായികയാകുന്നത്.

ചാടിയും പറന്നും ആവേശകരമാകുന്ന വിക്രമിന്റെ ആക്ഷന്‍ ട്രെയിലറില്‍ കാണാം. സമാന്തയുമായുള്ള പ്രണയരംഗങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഐ എന്ന ചിത്രത്തിനുശേഷം മറ്റൊരു ലുക്കിലാണ് വിക്രം എത്തുന്നത്. ജാക്കി ഷിറോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂര്‍ണേഷ് ബാബു, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫോക് സ്റ്റാര്‍ സ്റ്റുഡിയോസും ഏ.ആര്‍. മുരുഗദോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒക്ടോബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്.

Top