കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ഫ്യൂരിയസ് 7 ന്റെ പുതിയ ട്രെയിലര്‍

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പായ ‘ഫ്യൂരിയസ് 7’ ന്റെ പുതിയ ട്രെയിലറെത്തി. പോള്‍ വോക്കറിന്റെ അവസാനത്തെ ചിത്രമായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പാണ് ഫ്യൂരിയസ് 7.

സൂപ്പര്‍ബൗള്‍ പ്രോഗ്രാമിന്റെ പരസ്യമാണ് പുതിയ ട്രെയിലറായി ഒണ്‍ലൈനിലൂടെ റിലീസ് ചെയ്തത്.

ഫ്യൂരിയസ് 7ന്റെ ഔദ്യോഗിക ട്രെയിലര്‍ നാലുകോടിയില്‍പരം ആളുകളാണ് യുട്യൂബിലൂടെ കണ്ടത്. കിടിലന്‍ ആക്ഷന്‍രംഗങ്ങളുമായി ത്രില്ലടിപ്പിക്കുന്നവയാണ് ഏഴാംപതിപ്പെന്ന് സൂചന നല്‍കുന്നത് തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍.

ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിനു മുമ്പേ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പോള്‍ വാക്കര്‍ ഉള്‍പെട്ട ഭാഗങ്ങള്‍ ഇളയ സഹോദരന്റെയും മറ്റും സഹായത്തോടെ ചിത്രീകരിക്കുകയായിരുന്നു.ചിത്രത്തിന്റെ റീലീസ് 2015 ഏപ്രില്‍ മൂന്നാം തിയതീയാണ്.

Top