‘കിം ജോംഗ്’ ചിത്രത്തിന്റെ റിലീസില്‍ നിന്നും സോണി പിക്‌ചേഴ്‌സ് പിന്‍മാറി

ന്യൂയോര്‍ക്ക്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് യുന്നിനെ കുറിച്ചുള്ള ഹോളിവുഡ് ചിത്രമായ ‘ദ ഇന്റര്‍വ്യൂ’വിന്റെ റിലീസില്‍ നിന്നും സോണി പിക്‌ചേഴ്‌സ് പിന്‍മാറി. ഭീകരവാദികളുടെ ഭീഷണിയെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം.

സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു നേരെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതു പോലെയുള്ള ആക്രമണമുണ്ടണ്ടാകുമെന്നായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്ന് യുഎസിലെ അഞ്ചു തീയറ്റര്‍ ശൃംഖലകളാണ് സിനിമയുടെ റിലീസില്‍ നിന്നും പിന്‍മാറിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സോണി പിക്‌ചേഴ്‌സിന്റെ കംമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി നിര്‍ണായരേഖകള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഹാക്കിംഗിനു പിന്നില്‍ ഉത്തര കൊറിയ തന്നെയാണെന്ന് യുഎസ് അന്വേഷകര്‍ സ്ഥിരീകരിച്ചു.

കിം ജോംഗ് യുന്നിനെ അഭിമുഖം ചെയ്യാന്‍ പുറപ്പെടുന്ന രണ്ടു പത്രപ്രവര്‍ത്തകരുടെ കഥയാണ് ചിത്രം പറയുന്നത്. കിമ്മിനെ വധിക്കാനുള്ള ദൗത്യം സിഐഎയെ ഏല്‍പിക്കുന്നതായും ചിത്രത്തില്‍ കാണിക്കുന്നു. ക്രിസ്മസ് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്

Top