കാസര്‍കോഡും കൊച്ചിയിലും തെരുവുനായ ആക്രമണം; കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു

കൊച്ചി: പുതുവൈപ്പിനിലും കാസര്‍കോഡും തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം ഏഴുപേര്‍ക്ക പരിക്കേറ്റു.

പുതുവൈപ്പിനില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം നാല് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. കുട്ടിയുടെ കൈകളിലും വയറിലുമാണ് നായ കടിച്ചത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ചേശ്വരം നഞ്ചവന്‍വാഡി സി.എം നഗറില്‍ നാലും അഞ്ചും ഏഴും വയസുള്ള മൂന്ന് കുട്ടികള്‍ക്കാണ് ഇന്ന് രാവിലെ തെരുവ് നായയുടെ കടിയേറ്റത്. ഇതില്‍ ഒരു കുട്ടിയുടെ പരുക്ക് ഗുരുതരമാണ്. ഈ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top