കാഷ്മീരില്‍ തീവ്രവാദി ആക്രമണത്തിനു സാധ്യതയെന്ന് ഐബി റിപ്പോര്‍ട്ട്

കാഷ്മീരില്‍ തീവ്രവാദികള്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. വിവിധതരം പ്രശ്‌നങ്ങള്‍ നിലവില്‍ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്ന കാഷ്മീര്‍ താഴ്‌വാരത്തു ശക്തമായ ആക്രമണം നടത്താന്‍ പറ്റിയ സമയം എന്ന നിലയിലാണു തീവ്രവാദികള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കാണുന്നതെന്ന് ഐബി ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായി ചേര്‍ന്നു വിവിധ തീവ്രവാദി ഗ്രൂപ്പുകളാണ് ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നത്. ലഷ്‌കര്‍-ഇ-തോയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു സൈന്യവും പോലീസും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Top