കാശ്മീര്‍ ബന്ദ്;യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലില്‍

ശ്രീനഗര്‍: ഗോവധനിരോധന പ്രതിഷേധത്തിനിടെ ഉണ്ടാായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ട്രക്ക് ജീവനക്കാരന്‍ സഹിദ് അഹമ്മദ് സഹിദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സമരത്തിനു ആഹ്വാനം ചെയ്ത ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കി.

സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണു ഇവരെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിലും അനന്ത്‌നാഗിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പശുക്കളെ കൊന്നെന്ന അഭ്യൂഹത്തെത്തുടര്‍ന്നു ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ഈ മാസം ഒമ്പതിനു നടന്ന പ്രതിഷേധപ്രകടനത്തിനിടെയാണു വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്കു പെട്രോള്‍ ബോംബ് എറിഞ്ഞത്. സ്‌ഫോടനത്തില്‍ 74 ശതമാനം പൊള്ളലേറ്റ അനന്ത്‌നാഗ് സ്വദേശി സഹിദിനെയും ഡ്രൈവര്‍ ഷൗക്കത്ത് അഹമ്മദിനെയും ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ സഹീദിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Top