കാശ്മീര്‍ തെരെഞ്ഞെടുപ്പ്: ഒമര്‍ അബ്ദുള്ള രണ്ട് മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചു

കാശ്മീര്‍: കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. ശ്രീനഗറിലെ സോന്‍വാറിലും ബഡ്ഗാം ജില്ലയിലെ ബീര്‍വയിലുമാണ് ഒമര്‍ മത്സരിക്കുന്നത്. രണ്ടിടത്തും പത്രിക സമര്‍പ്പിച്ചു. പരമ്പരാഗത തട്ടകമായ ഗന്ധര്‍ബല്‍ കൈവിട്ടാണ് സോന്‍വാറിലും ബീര്‍വയിലും പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണ് കശ്മീര്‍ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്.

Top