കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോപിയാന്‍ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ സൈന്യവും സി.ആര്‍.പി.എഫും പൊലീസ് സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത്.

സോപിയാനിലെ ഷെര്‍മല്‍ ഗ്രാമത്തില്‍ രണ്ടു ഹിസ്ബുള്‍ തീവ്രവാദികള്‍ ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു സൈന്യം സ്ഥലത്തെത്തിയത്. സൈന്യത്തിന്റെ തെരച്ചിലിനിടെ തീവ്രവാദികള്‍ വെടിവച്ചു. തീവ്രവാദികള്‍ രക്ഷപ്പെടാതിരിക്കാനും പ്രദേശത്ത് ആക്രമണം തടയാനും സൈന്യം കനത്ത സുരക്ഷ ഉറപ്പാക്കിയിരുന്നു.

Top