കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പിന്‍തുണ പിഡിപി നിരാകരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി മുന്നോട്ടുവച്ച ഉപാധിരഹിത പിന്‍തുണ പിഡിപി നിരസിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിക്ക് പിന്‍തുണ അറിയിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് ഇന്നലെ ഗവര്‍ണര്‍ എന്‍.എന്‍ വോറയ്ക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനെടുക്കുന്ന ഏതു നീക്കത്തിനും പിന്‍തുണ അറിയിച്ചായിരുന്നു കത്ത്.

അതേസമയം ജനങ്ങള്‍ മാറ്റത്തിനു വേണ്ടിയാണ് വോട്ടു ചെയ്തത്. ഗവര്‍ണര്‍ ഭരണമാണ് മെച്ചമെന്ന് പാര്‍ട്ടി കരുതുന്നു. നാഷണല്‍ കോണ്‍ഫറന്‍സിനെ കശ്മീര്‍ താഴ്‌വര തള്ളിയതാണെന്നും പിഡിപി വക്താവ് നയീം അക്തര്‍ വ്യക്തമാക്കി.

ജമ്മു കശ്മീര്‍ നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ്. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ കഴിയില്ലെന്ന് കാണിച്ച് ഒമര്‍ അബ്ദുള്ള കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

Top