കാശ്മീര്‍ വിഘടന വാദി നേതാവ് യാസിന്‍ മാലിക്ക് അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലികിനേയും സ്വാമി അഗ്‌നിവേശിനേയും പോലീസ് അറസ്റ്റ് ചെയ്തു. നര്‍ബാലില്‍ ബന്ദിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണു അറസ്റ്റ്.

പാക് പതാകയേന്തി ഇന്ത്യാവിരുദ്ധ റാലി നടത്തിയ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ത്രാല്‍ മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിനിടെ നര്‍ബലില്‍ മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടു.

Top