കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദി കൊല്ലപ്പെട്ടു,രണ്ട് സൈനികര്‍ക്ക് പരിക്ക്

ജമ്മു: കാശ്മീരിലെ ബാരാമുള്ളയില്‍ ബി.എസ്.എഫ് ജവാന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബരാമുള്ളയിലെ വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.

വനമേഖലയില്‍ കൂടുതല്‍ തീവ്രവാദികളുണ്ടൊയെന്ന് സുരക്ഷാസേന പരിശോധനനടത്തുന്നുണ്ട്.

Top