കാശ്മീരിലും ജാര്‍ഖണ്ഡിലും വോട്ടെടുപ്പ് തുടങ്ങി

ശ്രീനഗര്‍: ജമ്മുകാശ്മീരിലും ജാര്‍ഖണ്ഡിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. കശ്മീരില്‍ 18 ഉം ജാര്‍ഖണ്ഡില്‍ 20ഉം സീറ്റിലേക്കാണ് വോട്ടെടുപ്പ്. കശ്മീരില്‍ 175 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 16 മുന്‍മന്ത്രിമാരും ഉള്‍പ്പെടും. ജാര്‍ഖണ്ഡില്‍ 223 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

നാലു ലക്ഷത്തി മുപ്പത്തി ഒന്നായിരത്തി തൊള്ളായിരം വോട്ടര്‍മാര്‍ക്കായി 5048 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. കേന്ദ്രസേനാംഗങ്ങളടക്കം 40,000 സുരക്ഷാസൈനികരെയാണ് ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിരിക്കുന്നത്.

Top