കാശ്മീരില്‍ തീവ്രവാദി ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീറിലെ ഉറി സെക്ടറില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച പ്രധാനമന്ത്രി ഇവിടെ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം നടന്നത്. സൈനിക ക്യാമ്പിന് സമീപമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരം.

വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു തീവ്രവാദികള്‍ ആക്രമണം അഴിച്ചു വിട്ടത്. മൊഹാറയിലെ 31 ഫീല്‍ഡ് റെജിമെന്റ് ആര്‍മി ക്യാമ്പിലാണ് തീവ്രവാദി ആക്രമണം നടന്നതെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്.

Top