കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനിടെ ബഹളം

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇന്ന് ചേര്‍ന്ന സെനറ്റ് യോഗത്തില്‍ ബഹളം. യോഗം നടന്ന മുറിയുടെ വാതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി എസ്എഫ്‌ഐ സമരം നടത്തിവരികയായിരുന്നു.

ഈ വിഷയം സെനറ്റില്‍ ഉന്നയിച്ചപ്പോള്‍ സമരം അവസാനിപ്പിക്കാന്‍ താന്‍ പലവട്ടം ഇടപെട്ടതാണെന്നും എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നിസംഗതയാണ് സമരം തുടരാന്‍ കാരണമെന്നും വിസി അറിയിച്ചു. ഇതോടെ സമരം നടത്തുന്ന പ്രവര്‍ത്തകര്‍ യോഗ ഹാളിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതിപക്ഷാംഗങ്ങള്‍ വിസിയുടെ ഡയസിനു മുമ്പിലെത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Top