ചട്ടവിരുദ്ധമായി കാലിക്കറ്റ് സര്‍വകലാശാല നടത്തിയ പരീക്ഷ റദ്ദ് ചെയ്യാന്‍ ഉത്തരവ്‌

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ പുനപരീക്ഷ റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടു. 2012 ലെ എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷയാണ് റദ്ദാക്കാന്‍ വി.സി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച ഉത്തരവ് പരീക്ഷ കണ്‍ട്രോളര്‍ക്ക് വി.സി നല്‍കി.

പരീക്ഷ ക്രമവിരുദ്ധമായാണ് നടത്തിയതെന്ന് വിജിലന്‍സ് നേരത്തെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രോ വി.സിയുടെ പ്രൈവെറ്റ് സെക്രട്ടറിയുടെ മകളുള്‍പ്പെടെ 28 വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് പുന:പരീക്ഷ നടത്തിയത്. ഇതില്‍ ക്രമക്കേടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ഉണ്ടായത്.

കേസില്‍ വി.സിയെയും പ്രോ വി.സിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു.

Top