കാറ്റലോണിയയില്‍ അനൗപചാരിക ഹിതപരിശോധന

മാഡ്രിഡ്: സ്‌പെയിനില്‍ തുടരണമോ എന്ന കാര്യത്തില്‍ വടക്കു കിഴക്കന്‍ കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നു. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സ്പാനിഷ് ജുഡിഷ്യറി വോട്ടെടുപ്പു തള്ളിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പു തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരേ കാറ്റലന്‍ നേതാവ് ആര്‍തര്‍ മാസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഹിതപരിശോധന നടത്താനുള്ള നീക്കം സ്‌പെയിന്‍ ഭരണഘടനാ കോടതി ഇടപെട്ട് നേരത്തേ താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഫലം എന്തുതന്നെയായാലും രാജ്യത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി മാരിയാനോ റജാവോ പറഞ്ഞു. രാവിലെ 11നാരംഭിച്ച വോട്ടെടുപ്പില്‍ 11 ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

Top