കാന്താര പ്രീക്വലിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ച റിഷബ് ഷെട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് ‘കാന്താര’. മേക്കിങ്ങിലെ വൈവിധ്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. കാന്താരയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് സംവിധായകന്‍ കൂടിയായ റിഷബ് പറഞ്ഞപ്പോള്‍ വളരെ ആവേശത്തോടെയാണ് ആ വാര്‍ത്തയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ വെറും രണ്ടാം ഭാഗമല്ല, പറയാന്‍ പോകുന്നത് ചരിത്ര കഥയാണ് എന്ന് റിഷബ് വീണ്ടും ഓര്‍മ്മിപ്പിച്ചപ്പോള്‍ കൂടുതല്‍ പ്രതീക്ഷയാണ് തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ക്ക് ഉണ്ടായത്. കാന്താര പ്രീക്വലിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വലിയ ഹൈപ്പോ പ്രമോഷന്‍ പരിപാടികളോ ഒന്നും ഇല്ലാതെ സാധാരണ സിനിമ പോലെയാണ് കാന്താര കന്നഡ സിനിമപ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാന്‍ കാരണമായി. കേരളത്തിലടക്കം വമ്പന്‍ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ചര്‍ച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതി, കാന്താര എത്രത്തോളം അം?ഗീകരിക്കപ്പെട്ടു എന്നതിന്റെ ഉദാഹരണമാണ്.

നവംബര്‍ അവസാന വാരം ചിത്രത്തിന്റെ പൂജയും ഉണ്ടാകുമെന്നും വിവരമുണ്ട്. പ്രീക്വലില്‍ പറയുന്നത് എ ഡി 300-400 കാലഘട്ടത്തിലെ കഥയാണെന്നാണ് വിവരം. പഞ്ചുരുളിയുടെ ഉത്ഭവം മുതലാണ് കഥ പറയുന്നത്. ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുക. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കാന്താര പ്രീക്വല്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ സങ്കീര്‍ണ്ണമായ സെറ്റുകളും വിപുലമായ വിഷ്വല്‍ ഇഫക്റ്റുകളും ബജറ്റിനെ പ്രധാനമായും സ്വാധീനിക്കും.

 

Top