കാനന കാഴ്ചകളുമായി ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയുടെ ട്രെയിലര്‍

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി’യുടെ ട്രൈലര്‍ പുറത്തിറങ്ങി. ഒരു ഫാന്റസി ചിത്രമായി തയ്യാറാക്കിയിരിക്കുന്ന ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.

കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ഭരത്, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, സണ്ണി വെയ്ന്‍, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, ദിവ്യദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ. റെക്‌സ് വിജയനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

 

Top