കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മഹീന്ദ്ര മോജോ എത്തി; പ്രാരംഭ വില 1.58 ലക്ഷം

മഹീന്ദ്ര ടു വീലേഴ്‌സില്‍ നിന്നുള്ള പുതിയ മോട്ടോര്‍ സൈക്കിളായ ‘മോജൊ’ വിപണിയിലെത്തി. ഡല്‍ഹി, മുംബൈ, പൂനെ, ബംഗളുരു നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ മോജോ ബുക്ക് ചെയ്യാന്‍ സാധിക്കുക.

1,58,000(ദില്ലി), 1,62,000(മുംബൈ), 1,62,000(പൂനെ), 1,63,500(ബംഗളുരു) എന്നിങ്ങനെയാണ് വില. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രമേ ഈ വിലകളില്‍ മോജോ ലഭിക്കൂ. ഗ്ലേസിയര്‍ വൈറ്റ്, ചാര്‍ക്കോള്‍ ബ്ലാക്ക്, വോള്‍ക്കാനോ റെഡ് എന്നീ നിറങ്ങളില്‍ മോജോ ലഭിക്കും.

ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് മോജോയിലുള്ളത്. 21 ലിറ്റര്‍ ഇന്ധനശേഷി, ഭാരം 165 കിലോഗ്രാം, സീറ്റിലേക്കുള്ള ഉയരം 814.5 എംഎം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപ്, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, പിരെലി സ്‌പോര്‍ട് ഡെമണ്‍ ടയര്‍, വൈ സ്‌പോക്ക് ബ്ലാക്ക് അലോയ് വീല്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

295സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മോജോയില്‍ ഘടിപ്പിച്ചിരിക്കുന്നത്. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 27 ബിഎച്ച്പി കരുത്തും ഉല്‍പാദിപ്പിക്കുന്നു.

‘കെ ടി എം 200 ഡ്യൂക്ക്’, ഹോണ്ട ‘സി ബി ആര്‍ 250 ആര്‍’, ബജാജ് ‘പള്‍സര്‍ എ എസ് 200’ എന്നിവയോടാണു ‘മോജൊ’യുടെ പോരാട്ടം.

Top