കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഹ്യുണ്ടായ് എലീറ്റ് ഐ 20 ആക്ടീവ് എത്തി

ഹ്യുണ്ടായ് എലീറ്റ് ഐ 20 യുടെ ക്രോസ് ഓവര്‍ വകഭേദം ഐ 20 ആക്ടീവ് നിരത്തിലേക്കെത്തി. 6.38 ലക്ഷം രൂപ മുതല്‍ 8.89 ലക്ഷം രൂപവരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

വളരെ ഹിറ്റായ സ്‌കെച്ചിനുശേഷം കുറച്ച് ദിവസം മുമ്പ് കിടിലന്‍ കാറിന്റെ ചിത്രങ്ങള്‍ ഹ്യുണ്ടായ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഹ്യുണ്ടായ്‌യുടെ ജര്‍മനിയിലെ ഡിസൈന്‍ സെന്ററാണ് വാഹനത്തിന്റെ രൂപകല്‍പ്പന.

മുന്നിലും പിന്നിലുമുള്ള ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍ വാഹനത്തിന് കൂടുതല്‍ ഗൗരവം നല്‍കുന്നു. ആകര്‍ഷകമായ ഫ്രണ്ട് ബമ്പറുകളും, റൂഫ് റെയിലുകളും ഡേ-ടൈം റണ്ണിങ്ങുള്ള പ്രൊജക്ടര്‍ ഹെഡ് ലാംപുകളുമുണ്ട്. പുതിയ ഡിസൈനിലുള്ള ഇന്‍ഡിക്കേറ്ററുകളും റിഫ്‌ളക്ടറുകളുമാണ് ആക്ടീവില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിലെ റോഡുകള്‍ക്ക് യോജിക്കുംവിധം മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്(190 എംഎം) നല്‍കിയാണ് സസ്‌പെന്‍ഷന്‍ സംവിധാനവും നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ ഷേഡ് തന്നെ രണ്ട്തരമാണ് നല്‍കിയിരിക്കുന്നത്. ബ്രൗണ്‍ ഓറഞ്ചും ബ്ലാക്ക് ബ്ലൂ ഷേഡുകളുമാണ് ഇവ.

എലൈറ്റ് ഐ20യില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍തന്നെയാകും ഐ20 ആക്ടീവിലും കമ്പനി ഉപയോഗിക്കുക. നീളം-3995എംഎം, വീതി-1760 എംഎം, ഉയരം-1555 എംഎം, വീല്‍ബേസ്-2570 എംഎം

ഫോക്‌സ് വാഗണ്‍ പോളോ ക്രോസ്, ഫിയറ്റ് അവഞ്ച്യുറ, ടൊയോട്ട എത്യോസ് ക്രോസ് എന്നിവയുടെ വിപണിയിലേക്കാണ് ഐ 20 ആക്ടീവ് വരുന്നത്. മാര്‍ച്ചില്‍ വാഹനം വിപണിയിലെത്തുമെന്നാണ് സൂചന.

Top