കാത്തിരിപ്പിനൊടുവില്‍ ഹൈദരാബാദ് മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ് : കാത്തിരിപ്പിനൊടുവില്‍ ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന യാത്രയായ മിയാപ്പൂരില്‍ നിന്നും കുകറ്റ്പള്ളിയിലേക്കും അവിടെ നിന്ന് തിരിച്ചും മോദിയ്‌ക്കൊപ്പം തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മെട്രോ ട്രെയിനില്‍ യാത്ര ചെയ്തു.

സംസ്ഥാന സര്‍ക്കാരും എല്‍ ആന്‍ഡ് ടിയും പൊതു-സ്വകാര്യ സംയുക്ത സംരംഭമായിട്ടുള്ള പദ്ധതിയാണിത്.

ആദ്യ പടിയെന്നോണം മിയാപൂരില്‍ നിന്നും നാഗോല്‍ വരെ 24 സ്റ്റഷനുകളാണ് ഉണ്ടാവുക.

മൂന്ന് ഇടനാഴികളായി, രണ്ടു ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയിലെ, കോറിഡോര്‍ ഒന്നിലെ മിയാപ്പൂര്‍-അമീര്‍പേട്ട് (13 കിലോമീറ്റര്‍), കോറിഡോര്‍ മൂന്നിലെ അമീര്‍പേട്ട്-നാഗോള്‍ (17 കി.മീ) റീച്ചുകള്‍ ചേര്‍ത്തു 30 കിലോമീറ്റര്‍ പാതയാണ് ആദ്യഘട്ടത്തില്‍ തുറന്നിരിക്കുന്നത്.

മറ്റുള്ള മെട്രോ റെയില്‍ പദ്ധതിയെ അപേക്ഷിച്ച് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നതാണ് ഈ പദ്ധതി.

ബുധനാഴ്ച രാവിലെ 6 മണി മുതല്‍ മെട്രോ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

Top