കാണ്ഡഹാര്‍ സൈനിക ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ അപലപിച്ചു

ന്യൂഡല്‍ഹി : കാണ്ഡഹാര്‍ സൈനിക ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ ശക്തമായി അപലപിച്ചു.

വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇന്ത്യ അഫ്ഗാന്‍ ജനതയ്ക്ക് അനുശോചനം രേഖപ്പെടുത്തിയത്.

‘കാണ്ഡഹാര്‍ സൈനിക ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്കും അഫ്ഗാന്‍ ജനതയ്ക്കും അനുശോചനം രേഖപ്പെടുത്തുന്നു’ – ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.

തീവ്രവാദത്തിന് ആതിഥ്യമുരുളുന്നവര്‍ എത്രയും പെട്ടെന്ന് അത്തരം കേന്ദ്രങ്ങള്‍ തുടച്ചുമാറ്റണമെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

കാണ്ഡഹാര്‍ സൈനിക ക്യാമ്പിന് നേരെ താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 43 അഫ്ഗാന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനില്‍ ഈ ആഴ്ചയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.

Top