കാണ്ഡഹാര്‍ മോഡല്‍ വിമാനങ്ങള്‍ റാഞ്ചാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിമാനങ്ങള്‍ റാഞ്ചാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കാണ്ഡഹാര്‍ മാതൃകയില്‍ വിമാനറാഞ്ചലിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളങ്ങിലെ പരിശോധനകളും കര്‍ശനമാക്കി.

ശനിയാഴ്ച എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശമെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ കോല്‍ക്കത്ത ഓഫീസിലേക്കായിരുന്നു അജ്ഞാത സന്ദേശം എത്തിത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ഈ സംഭവത്തിനു പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗവും റാഞ്ചല്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കാബൂളിലേക്കുള്ള വിമാനങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

1999 ഡിസംബര്‍ 24 നാണ് ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ഐസി 814 വിമാനം ഭീകരര്‍ റാഞ്ചിയത്. 176 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Top