കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു; തൊഴിലാളിക്ക് പരിക്ക്

Bomb blast

കണ്ണൂര്‍: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാളുടെ രണ്ട് കൈകള്‍ക്കും പരിക്കേറ്റു. തലശ്ശേരി എടത്തിലമ്പലത്ത് ആണ് സംഭവം നടന്നത്.

കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ബോംബ് സ്‌ക്വാര്‍ഡ് പരിശോധന നടത്തുന്നുണ്ട്.

Top