കസിന്‍സിന്റെ ട്രെയിലര്‍ എത്തി

വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സിന്റെ ട്രെയിലര്‍ ഇറങ്ങി. നാല് കസിന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.വേദിക, നിഷ അഗര്‍വാള്‍, മിയ തുടങ്ങിയവര്‍ നായികമാരാകുന്നു.

റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ചിത്രത്തില്‍ 80 ലക്ഷത്തിന്റെ ഗാന രംഗം. മൈസൂര്‍ പാലസില്‍ വച്ച് എടുത്തത് നേരത്തെ വാര്‍ത്തയായിരുന്നു. വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ‘കസിന്‍സ്’ നിര്‍മിക്കുന്നത്.വ തീര്‍ത്തും ഒരു മാസ് മസാല ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറയുന്നത്.

നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, തെലുങ്ക് നടന്‍ പ്രദീപ് റാവുത്തര്‍, പ്രവീണ്‍ രാവത്ത്, വിജയകുമാര്‍, പി. ബാലചന്ദ്രന്‍, ഷിജു, സന്തോഷ്, സുനില്‍ സുഗത, കവിരാജ്, പൊന്നമ്മ ബാബു, ശ്രീദേവി ഉണ്ണി, സരസ്വതി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ സഹതാരങ്ങള്‍. ക്രിസ്മസിന് തീയ്യറ്ററുകളില്‍ എത്തും.

Top