കശ്മീരില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടം; മലയാളി മേജറും സൈനികനും വീരമൃത്യു വരിച്ചു

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി മേജറും ഒരു സൈനികനും വീരമൃത്യു വരിച്ചു.

നൗഷേറയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മേജര്‍ ശശിധരന്‍ വി.നായരാണ്(33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു മേജര്‍ ശശിധരന്‍ വി.നായര്‍. 11 വര്‍ഷമായി ശശിധരന്‍ നായര്‍ സൈന്യത്തിലുണ്ടായിരുന്നു.

Top