കശ്മീരില്‍ ഐഎസ് സാന്നിധ്യം, ജാഗ്രത വേണമെന്ന് സൈന്യം

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സൈനിക നേതൃത്വം. യുവാക്കള്‍ ജിഹാദി സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ലെഫ്. ജനറല്‍ സുബ്രദ സാഹ. ഐഎസ് സാന്നിധ്യം താഴ്വരയില്‍ ഉണ്ടെന്ന വാര്‍ത്ത വിഡ്ഢിത്തമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതിനു പിന്നാലെയാണ് കരസേനാ ഉദ്യോഗസ്ഥന്റെ ജാഗ്രതാ നിര്‍ദേശം പുറത്തു വന്നിരിക്കുന്നത്.

നിലവില്‍ കശ്മീരിലെ ഒരു വിഭാഗം യുവാക്കള്‍ ഐഎസില്‍ ആകൃഷ്ടരായിരിക്കുന്നു എന്നു തന്നെയാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോള്‍ ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനോ നിരസിക്കലിനോ അദ്ദേഹം തയാറായിട്ടില്ല. അടുത്തിടെ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ ഏതാനും യുവാക്കള്‍ പിടിയിലായ വാര്‍ത്ത പുറത്തുവന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ 10,000 മുതല്‍ 15,000 വരെ ആളുകള്‍ ഐഎസിനു വേണ്ടി യുദ്ധത്തിന് ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്.

Top