കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. രണ്ട് ആഴ്ചയ്ക്കകം കേസ് സിബിഐ ഏറ്റെടുക്കണമെന്നും ഉത്തരവിട്ടു. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

500 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. സിബിഐ അന്വേഷണത്തെ ധനവകുപ്പ് അനുകൂലിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Top