കള്ളപ്പണവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് കള്ളക്കളി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍
ഖാര്‍ഗെ. കള്ളപ്പണവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് കള്ളക്കളിയാണെന്നും പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും ഖാര്‍ഗെ ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പാര്‍ലമെന്റ് നടപടികളില്‍ മോഡിക്ക് താല്‍പര്യമില്ല. മോഡി കൂടുതല്‍ സമയം പാര്‍ലമെന്റില്‍ ചെലവിടണം. വാജ്‌പേയി അടക്കമുള്ള പ്രധാനമന്ത്രിമാരുടെ രീതി മോഡി മാതൃകയാക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

മോഡിയുടെ വിദേശ യാത്രകള്‍ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന വണ്‍മാന്‍ഷോയാണെന്നും അദ്ദേഹം പറഞ്ഞു.

Top