കള്ളപ്പണം വെളിപ്പെടുത്തിയത് 638 പേര്‍; 3,770 കോടി രൂപയുടെ കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: കള്ളപ്പണം കൈവശം വച്ചവര്‍ നിയമനടപടികള്‍ക്ക് മുന്‍പ് അതു തുറന്നു പറഞ്ഞ് പിഴയടച്ചത് 638 പേരെന്ന് സര്‍ക്കാര്‍. നിയമ നടപടികള്‍ക്ക് മുന്‍പ് പിഴയടക്കാന്‍ നല്‍കിയ തീയതി അവസാനിച്ചതോടെ 3,770 കോടി രൂപയാണ് വെളിപ്പെടുത്തിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) ചെയര്‍പേഴ്‌സണ്‍ അനിതാ കപൂര്‍ അറിയിച്ചു.

ഇങ്ങനെ അനധികൃത പണം വെളിപ്പെടുത്തിയവര്‍ക്ക് ഈ ഡിസംബര്‍ 31 വരെ നികുതിയും പിഴയും അടയ്ക്കാം. നിയമ നടപടികള്‍ നേരിടാതെ കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തീയതിയായ ഇന്നലെ ഡല്‍ഹിയിലെ ഓഫിസില്‍ ഇതിനായി നിരവധിപ്പേര്‍ എത്തിയിരുന്നു.

രാജസ്ഥാന്‍, കര്‍ണാടക തുടങ്ങി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും നിരവധിപേരാണ് ഡല്‍ഹിയിലെ ഓഫിസിലെത്തി തങ്ങളുടെ കള്ളപ്പണം വെളിപ്പെടുത്തിയത്.

Top