കള്ളനോട്ട് കേസില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

കോഴിക്കോട്: കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു വരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട പ്രതി പിടിയില്‍. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയായ പത്തനംതിട്ട സ്വദേശി അബ്ദുള്‍ റഷീദാണ് പിടിയിലായത്. ഇയാളെ തൃശൂരില്‍ നിന്നാണ് ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും കൊല്ലം കോടതിയിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് അബ്ദുള്‍ റഷീദ് രക്ഷപെട്ടത്. ഇതേ തുടര്‍ന്ന് രണ്ട് പൊലീസുകാരെ കാസര്‍കോട്ടേയ്ക്ക് സ്ഥലംമാറ്റി.

പ്രതി രക്ഷപെട്ട സമയത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് പൊലീസുകാരില്‍ ഒരാള്‍ ഒപ്പമുണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ ഒരു പൊലീസുകാരന്‍ മാത്രമാണ് പ്രതിയോടൊപ്പം പോയതെന്ന് കണ്ടെത്തി. സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top