കളിമണ്‍ കോര്‍ട്ടിന് പുതിയ കിരീടാവകാശി; ഫ്രഞ്ച് ഓപ്പണ്‍ കിരീടം വാവ്‌റിങ്ക സ്വന്തമാക്കി

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ജോക്കോവിച്ചിനെ 4-6, 6-4, 6-3, 6-4 തകര്‍ത്താണ് വാവ്‌റിങ്ക കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. വാവ്‌റിങ്കയുടെ രണ്ടാം ഗ്രാന്‍സ്‌ലാം കിരീടമാണിത്. മൂന്ന് മണിക്കൂറും പത്ത് മിനിറ്റും നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റില്‍ മാത്രമേ ജോക്കോവിച്ച് ഉണ്ടായിരുന്നുള്ളൂ. സെമിഫൈനലില്‍ ആന്‍ഡി മറേയ്‌ക്കെതിരെ രണ്ടുദിവസം കളിച്ച് തളര്‍ന്ന സെര്‍ബിയന്‍ താരം വാവ്‌റിങ്കയുടെ വേഗത്തിന് മുന്നില്‍ കിതച്ചു.

ബ്രിട്ടീഷ് താരം ആന്‍ഡി മുറെയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണു ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. റോജര്‍ ഫെഡറര്‍ക്കു ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന സ്വസ് താരമെന്ന ബഹുമതിയാണു വാവ്‌റിങ്ക കൈവരിച്ചിരിക്കുന്നത്. കരിയര്‍ ഗ്രാന്‍സ്ലാം എന്ന ജോക്കോവിച്ചിന്റെ സ്വപ്നം തകര്‍ത്ത് ആദ്യ ഫൈനലില്‍ തന്നെ വാവ്‌റിങ്ക കിരീടമണിഞ്ഞപ്പോള്‍ മൂന്നാം തവണയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ തോല്‍ക്കുന്നത്.

Top