കളിക്കളത്തില്‍ എതിര്‍ ടീമംഗത്തെ തലകൊണ്ടിടിച്ചു: മെസി വിവാദത്തില്‍

നൗകാമ്പ്: കളിക്കളത്തില്‍ പ്രകോപിതനാകാത്ത ബാര്‍സിലോണ താരം ലയണല്‍ മെസി എതിര്‍ടീമിലെ കളിക്കാരനെ തലകൊണ്ടിടിച്ച് വിവാദത്തിലായി. ന്യൂകാംപില്‍ എ.എസ്.റോമയ്‌ക്കെതിരെ നടന്ന സൗഹൃദമല്‍സരത്തിലാണ് മെസി റോമയുടെ ഫ്രഞ്ച് പ്രതിരോധതാരം യാങ്കെ എംബിവയെ തലകൊണ്ടിടിക്കുകയും കഴുത്തില്‍ പിടിച്ച് തള്ളുകയും ചെയ്തത്. സഹതാരങ്ങളെത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

സംഭവത്തില്‍ റഫറി ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡാണ് നല്‍കിയത്. നെയ്മറുടെ ഗോളില്‍ ബാര്‍സ മുന്നിട്ടു നില്‍ക്കുമ്പോഴാണ് കളത്തിലെ കയ്യാങ്കളി. കളിക്കളത്തില്‍ സംയമനം പാലിക്കാറുള്ള മെസിയുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം വ്യക്തമല്ല.

Top