കളക്ഷനിലും താരങ്ങളായി കാഞ്ചനയും മൊയ്തീനും; ആദ്യദിനം നേടിയത് നാലുകോടി

തിയറ്ററുകളില്‍ പ്രണയത്തിന്റെ തീമഴ പെയ്യിച്ച് മുന്നേറുന്ന എന്ന് നിന്റെ മൊയ്തീന്‍ കളക്ഷനിലും പിന്നിലല്ല. പ്രമുഖ സിനിമാ നിരൂപകരും ആര്‍ എസ് വിമലിന്റെ കന്നി ചിത്രത്തിന് മൂന്ന് മുതല്‍ 4.5 വരെ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രം എന്ന പേരില്‍ തന്നെയാണ് എന്ന് നിന്റെ മൊയ്തീന്‍ വിലയിരുത്തപ്പെടുന്നത്. വൈഡ് റിലീസ് ലഭിക്കാതിരുന്നിട്ടും ആദ്യ ദിവസം തന്നെ ചിത്രം നാലുകോടി രൂപ കളക്ഷന്‍ നേടി. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയതോടെ തിയറ്ററില്‍ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വേഷമാണ് മൊയ്തീന്‍. 1960കളില്‍ കോഴിക്കോട് മുക്കത്ത് സംഭവിച്ച യഥാര്‍ത്ഥ കഥ പറയുന്ന ചിത്രത്തില്‍ കാഞ്ചനമാലയായി പാര്‍വ്വതി മേനോനാണ് വേഷമിട്ടത്.

Top