കല്‍ക്കരി പാടങ്ങള്‍ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സായി

ന്യൂഡല്‍ഹി: സുപ്രീം കോടതി റദ്ദാക്കിയ കല്‍ക്കരി പാടങ്ങള്‍ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ്. കല്‍ക്കരിപാടങ്ങള്‍ ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ മറികടക്കുന്നതിനായുള്ള ഓര്‍ഡിനന്‍സിനാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പുനര്‍ലേല നടപടികള്‍ നാല് മാസത്തിനകമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ലൈസന്‍സ് റദ്ദാക്കിയത് വഴി വൈദ്യുതി, സിമന്റ്, സ്റ്റീല്‍ മേഖലകളില്‍ വന്‍ പ്രതിസന്ധി നേരിടുന്നതായി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അനധികൃതമായി അനുവദിച്ച 214 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സാണ് സുപ്രീം കോടതി റദ്ദാക്കിയത്. 1993നു ശേഷമുള്ള കല്‍ക്കരിപ്പാടങ്ങള്‍ക്കുള്ള അനുമതി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി നേരത്തേ കണ്ടെത്തിയിരുന്നു. 1993 മുതല്‍ 2009 വരെ അനുവദിച്ച സ്വാകാര്യപൊതുമേഖലയിലുള്ള കല്‍ക്കരിപ്പാടങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തിയത്.

Top