കല്‍ക്കരി അഴിമതി കേസില്‍ മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കും

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കും. മൊഴിയെടുക്കാന്‍ സി.ബി.ഐക്ക് പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കി. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി, അന്വേഷണം തുടരാനും ഉത്തരവിട്ടു. കേസിന്റെ തത്സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജനുവരി 27ന് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

കല്‍ക്കരി അഴിമതി നടന്ന സമയത്ത് മന്‍മോഹന്‍സിംഗായിരുന്നു കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ മൊഴി രേഖപ്പെടുത്താതിരുന്ന സി.ബി.യുടെ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു. ഇതോടൊപ്പം കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി.പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരുടെ പങ്ക് അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Top