കല്‍ക്കരിപ്പാടം അഴിമതി: സിബിഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ സിബിഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ നവീന്‍ ജിന്‍ഡാല്‍, മുന്‍ കേന്ദ്ര സഹമന്ത്രി ദസാരി നാരായണ റാവു, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡെ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം.

മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി എച്ച്.സി ഗുപ്തയ്‌ക്കെതിരേയും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2008 ല്‍ ജാര്‍ഖണ്ഡ് ബിര്‍ഭൂമിയിലെ മുര്‍ഗാധങ്കല്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ക്കാണ് ജിന്‍ഡാലിനെ ഉള്‍പ്പെടെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Top