കലാം താമസിച്ച സര്‍ക്കാര്‍ വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയ്ക്ക് നല്‍കുന്നതില്‍ പ്രതിഷേധം

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം താമസിച്ചിരുന്ന രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മക്ക് അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം.

വീട് സയന്‍സ് മ്യൂസിയമാക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. മ്യൂസിയമാക്കാത്തതിനാല്‍ വസതിയില്‍ സൂക്ഷിച്ചിരിക്കുന്ന കലാമിന്റെ പുസ്തകങ്ങളും, വീണയും മറ്റ് വസ്തുക്കളും സ്വദേശമായ രാമേശ്വരത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

എട്ടു വര്‍ഷത്തോളം കലാം തന്റെ ജീവിതം ചെലവഴിച്ചത് രാജാജി മാര്‍ഗിലെ ഈ പത്താം നമ്പര്‍ വീട്ടിലാണ്. 2007 മുതല്‍ തന്റെ മരണം വരെ കലാമിന് ഈ വീട് പ്രിയപ്പെട്ടതായിരുന്നു.

അബ്ദുള്‍ കലാമിനെതിരെ പ്രസ്താവന നടത്തി വിവാദത്തിലകപ്പെട്ട മന്ത്രിയാണ് മഹേഷ് ശര്‍മ. മുസ്ലീമാണെങ്കിലും അബ്ദുള്‍ കലാം ദേശീയവാദിയാണെന്ന് മഹേഷ് ശര്‍മ നേരത്തെ പ്രസ്താവിച്ചിരുന്നു. ദില്ലിയിലെ ഔറഗസേബ് റോഡിന് അബ്ദുള്‍ കലാമിന്റെ പേര് നല്‍കിയതിനെതിരെയും മഹേഷ് ശര്‍മ രംഗത്തുവന്നിരുന്നു.

ആം ആദ്മി പാര്‍ട്ടിയുള്‍പ്പടെ നിരവധി രാഷ്ട്രീയ നോതാക്കളാണ് കേന്ദ്ര തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയ വഴി പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

Top