കര്‍ണാടകയില്‍ തുരന്തോ എക്‌സ്പ്രസിന് പാളംതെറ്റി; രണ്ടുപേര്‍ മരിച്ചു

ഗുല്‍ബര്‍ഗ: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ്- മുംബൈ തുരന്തോ എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. സെക്കന്തരാബാദില്‍ നിന്ന് മുംബൈയിലേക്ക് പോയ ട്രെയിനിന്റെ ഒമ്പത് ബോഗികള്‍ ഗുല്‍ബര്‍ഗയ്ക്ക് സമീപം മാര്‍തൂറില്‍ വെച്ചാണ് പാളം തെറ്റിയത്. അപകട കാരണം ഇനിയും വ്യക്തമല്ല.

സംഭവസ്ഥലത്ത് പാഞ്ഞെത്തിയ നാട്ടുകാരാണ് ബോഗികളുടെ എമര്‍ജന്‍സി ജന്നലുകള്‍ പൊളിഞ്ഞ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. അധികംതാമസിക്കാതെ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

Top