കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ട്രിനിഡാഡ് ആന്‍ ടൊബാഗോ ടീമിനെ സ്വന്തമാക്കി കിംഗ് ഖാന്‍

മുംബൈ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ട്രിനിഡാഡ് ആന്‍ ടൊബാഗോ ടീമിനെ ഷാറുഖ് ഖാന്‍ സ്വന്തമാക്കി. ഷാറുഖ് ഖാന്റെ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റും ബോളിവുഡ് നടി ജൂഹി ചൗള ഭര്‍ത്താവ് ജയ് മെഹ്തയും കൂടിയാണ് കരീബിയന്‍ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്.

2008ല്‍ ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സ്വന്തമാക്കിയതിന് പുറമെയാണ് മറ്റൊരു ക്രിക്കറ്റ് ടീമിനെ ഷാറുഖും കൂട്ടരും സ്വന്തമാക്കുന്നത്.

കരീബിയയിലെ ക്രിക്കറ്റ് പാരമ്പര്യത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ലോകവ്യാപകമായി കാഴ്ച്ചപ്പാടുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും ഷറുഖ് ഖാന്‍ പറഞ്ഞു.

ഈ മാസം 20 മുതല്‍ അടുത്തമാസം 28 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്.

Top